മഴക്കാലപൂര്‍വ ശുചീകരണം : ഞായറാഴ്ച ഡ്രൈഡേ ആചരിക്കണം ; മന്ത്രി വീണാജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാല പൂര്‍വ ശുചീകരണത്തിന്റേയും ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി ജില്ലയില്‍ ഞായറാഴ്ച എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആരോഗ്യ ജാഗ്രത യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളിയാഴ്ച സ്‌കൂളുകളും, ശനിയാഴ്ച മറ്റു സ്ഥാപനങ്ങളും ശുചിയാക്കണം.

സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് സ്‌കൂളുകളില്‍ പരിശോധന നടത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുവാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. പഞ്ചായത്ത്, ബ്ലോക്ക്, മണ്ഡല അടിസ്ഥാനത്തില്‍ മോണിറ്ററിംഗ് നടപ്പാക്കും. പഞ്ചായത്തുതല മോണിറ്ററിംഗ് നാളെ (21 വെള്ളി) നടത്തും. ബ്ലോക്കുതല മോണിറ്ററിംഗ് ഈ മാസം  23, 24 തീയതികളില്‍ നടത്തും.

മണ്ഡലതല മോണിറ്ററിംഗ് 25, 26 തീയതികളിലും നടത്തും. ആരോഗ്യജാഗ്രതാ കലണ്ടര്‍ പ്രകാരം എല്ലാവരും പ്രവര്‍ത്തിക്കണം. ശുചീകരണ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍ ജില്ലയില്‍ ഡങ്കിപ്പനി, എലിപ്പനി രോഗം കൂടാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ ഡെങ്കിപ്പനിയേക്കാള്‍ എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ആരോഗ്യ വകുപ്പ് ബോധവത്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. ഡോക്സി സൈക്ലിന്‍ ഗുളിക എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. റാന്നി ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് പ്രശ്നം കളക്ടര്‍ ഇടപെട്ട് വേഗത്തില്‍ പരിഹരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

വാര്‍ഡുതല സാനിറ്റേഷന്‍ കമ്മറ്റി എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ബ്ലോക്ക് അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ കമ്മറ്റി മോണിറ്ററിംഗ് നടത്തണം. സാനിറ്റേഷന്‍ കമ്മിറ്റിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും എം എല്‍എ പറഞ്ഞു. കോന്നി ചന്തയിലെ  മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. കെ യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സാനിറ്റേഷന്‍ കമ്മറ്റി ശക്തിപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു.

എല്ലാവരും ചേര്‍ന്നുള്ള കാമ്പയിനായി ഏറ്റെടുത്ത് മഴക്കാല പൂര്‍വ ശുചീകരണം നടത്തണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. താഴെതട്ടു വരെ അടിയന്തരമായി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം ദ്രുതഗതിയിലാക്കണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ നടന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ഡി.ഡി.പി., ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’സ്ത്രീകൾ എന്ന നിലയിൽ ഒരു പരാജയവുമില്ല, ഉണ്ടായത് സംഘടനാപരമായ പോരായ്മകൾ’; ‘അമ്മ’ വിഷയത്തിൽ പ്രതികരിച്ച്...

0
കൊച്ചി: സിനിമ സംഘടനയയായ'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്....

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...