പ്രകൃതി ദുരന്ത ആഘാതം കുറയ്ക്കുന്നതില്‍ ഡാമുകള്‍ക്ക് പ്രത്യേക പങ്ക് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രകൃതി ദുരന്ത ആഘാതം കുറയ്ക്കുന്നതില്‍ ഡാമുകള്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഡാമുകളുടെ ചുമതലയുള്ള എന്‍ജിനിയര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളിലെ പ്രതിദിന ജലനിരപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ വെബ്സൈറ്റില്‍  ജാഗ്രതാ നിര്‍ദേശം വരുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്.

ഉദ്യോഗസ്ഥ തലത്തില്‍ സുഗമമായ ആശയവിനിമയം ആവശ്യമാണ്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഏത് ഷട്ടറിലൂടെ എത്ര അളവിലും സമയത്തിനുള്ളിലും വെള്ളം തുറന്നു വിടുന്നുവെന്ന കാര്യം ജനങ്ങളെ അറിയിക്കുന്നതിലൂടെ ജാഗ്രത പുലര്‍ത്താന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ഡാമുകള്‍ ഉള്‍പ്പെടുന്ന വ്യഷ്ടി പ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ മഴ ശക്തമായാല്‍ ആ വിവരം കൃത്യമായി അറിയിക്കാന്‍ വേണ്ട നിര്‍ദേശം അതത് പഞ്ചായത്തുകള്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ പൂര്‍ണമായി ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. ജില്ലയില്‍ ചെറുതും വലുതുമായ 12 ഡാമുകള്‍ ആണുള്ളത്. പമ്പാ ഡാമില്‍ 4.78 ഉം, കക്കിയില്‍ 31.34 ഉം ശതമാനമാണ് ലൈവ് സ്റ്റോറേജ്. സ്വകാര്യ ഡാമായ അള്ളുങ്കല്‍, കാരിക്കയം എന്നിവയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...