ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ നീക്കവുമായി സംസ്ഥാന സർക്കാർ. എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആ‍ർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. എസ്.ഐ.ടി തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നൽകിയത്.ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ.

2017 മുതൽ 2020 വരെയുള്ള കാലത്ത് പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. നെയ്ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിൻ്റെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവരുന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിൻ്റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. അഭിഷേകത്തിൻ്റെ മറവിലാണ് വാങ്ങിക്കൂട്ടൽ 2017-20 കാലത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ് മനുവിനെ കുറിച്ചുള്ള പരാതിയിലെ അന്വേഷണത്തിലാണ് കണ്ടെത്തൽ.വർഷങ്ങളായി മെയിൻ സ്റ്റോറിൽ മാറ്റമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കും പങ്കുണ്ട്. സാധനങ്ങൾ വ്യാജമായി വാങ്ങിക്കൂട്ടിയതിൽ വിതരണക്കാർക്കും ഇടപാടിൽ പങ്കുണ്ട്.

2020ലെ മിന്നൽ പരിശോധനകളിൽ തേനും അരവണയ്ക്കുള്ള സാമഗ്രികളും കൂടുതലായി കണ്ടെത്തി. ബാക്കി വന്ന അരവണ സാമഗ്രികൾ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ഒരറിവുമില്ല. അരവണ പാക്കിംഗ് സാധനങ്ങളിൽ കൂടുതൽ ഡാമേജ് കാണിച്ചു. വിതരണ കരാർ എടുത്ത സ്ഥാപനങ്ങൾക്കും പങ്കുണ്ടാകാൻ സാധ്യതയുണ്ട്. പർച്ചേസിൽ സ്പെഷ്യൽ ഓഡിറ്റ് വേണമെന്നും ദേവസ്വം ഓംബ്ഡുസ്മാന് നൽകിയ റിപ്പോർട്ടിൽ ശുപാർശയുണ്ട്. സമഗ്രമായ അന്വേഷണത്തിനാണ് നിർദ്ദേശം. നെയ്യ് ഇടപാടിന് വിവരത്തിന് പിന്നാലെയാണ് ഈ റിപ്പോർട്ടും പുറത്തുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...