മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ നിറച്ച് വിപണിയിലെത്തിച്ചിരുന്ന അനധികൃത കേന്ദ്രത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള വ്യാജ കുടിവെള്ള നിർമാണം കണ്ടെത്തിയതിനെ തുടർന്ന് തിരൂർ മാങ്ങാട്ടിരിയിലെ സ്ഥാപനം അടച്ചുപൂട്ടി. സ്വന്തം സ്ഥാപനത്തിന് സമീപത്തെ കുഴൽക്കിണറിൽ നിന്നെടുത്ത വെള്ളം യാതൊരു ശുദ്ധീകരണവും നടത്താതെയാണ് വിവിധ പ്രമുഖ കമ്പനികളുടെ വ്യാജ ലേബലുകൾ പതിപ്പിച്ച് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബ്രാൻഡഡ് കുടിവെള്ളമെന്ന പേരിലാണ് ഈ വെള്ളം വിപണിയിലെത്തിച്ചിരുന്നത്.

സ്ഥാപനത്തിന് നിലവിൽ യാതൊരു പ്രവർത്തന ലൈസൻസും ഉണ്ടായിരുന്നില്ല. മുമ്പ് അനുവദിച്ചിരുന്ന ഡിസ്ട്രിബ്യൂഷൻ ലൈസൻസ് വിവിധ പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയിരുന്നു. ഇതോടൊപ്പം സ്ഥാപനം അടച്ചുപൂട്ടാൻ ക്ലോഷർ നോട്ടീസും നൽകിയിരുന്നെങ്കിലും അധികൃതരുടെ നിർദേശം അവഗണിച്ച് അനധികൃത പ്രവർത്തനം തുടർന്നുവെന്നാണ് കണ്ടെത്തൽ.

ഇതിനിടെയാണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്. പരിശോധനയിൽ വ്യാജ ലേബലുകളോടെ വൻതോതിൽ കുപ്പിവെള്ളം നിർമിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തതായി കണ്ടെത്തി. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ള വ്യാജ കുടിവെള്ള നിർമാണം കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെച്ച് അടിയന്തരമായി പൂട്ടിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Related posts:

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...