കോന്നി നിയോജക മണ്ഡലത്തിലെ 3 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 3 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. വയലാ വടക്ക് ഗവ എൽപി സ്കൂൾ, കൈപ്പട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, ഗവ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് ഒരുകോടി രൂപ വീതം പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി തുക അനുവദിച്ചത്. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായിരുന്ന വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് സ്കൂളിനു ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത് ആശ്വാസമാകും.

സ്‌ഥലപരിമിതി മൂലം വീർപ്പുമുട്ടിയിരുന്ന കൈപ്പട്ടൂർ തേക്ക് തോട് ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർസെക്കൻഡറി വിഭാഗത്തിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...