മുരിങ്ങമംഗലം – മെഡിക്കൽ കോളേജ് റോഡ് ഫെബ്രുവരി രണ്ടാം വാരത്തോട് കൂടി നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : മുരിങ്ങമംഗലം – മെഡിക്കൽ കോളേജ് റോഡ് ഫെബ്രുവരി രണ്ടാം വാരത്തോട് കൂടി നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. എം എൽ എ യുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 12 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.800 കിലോമീറ്റർ ദൂരം ബി എം ബി സി നിലവാരത്തിൽ 9.5 മീറ്റർ വീതിയിലാണ് ടാർ ചെയ്യുന്നത്. കുപ്പക്കര മുതൽ വട്ടമൺ വരെയുള്ള 1.800 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ ടാർ ചെയ്യും.

10 പൈപ്പ് കലുങ്കുകളും ഉണ്ടാകും. 1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും നിർമ്മിക്കും. വട്ടമണ്ണിൽ തോടിന് കുറുകെ രണ്ട് കലുങ്ക്കളും ഉണ്ട്. മെഡിക്കൽ കോളേജ് റോഡ് നിർമാണത്തിന് 14 കോടി രൂപയുടെ കരാറാണ് നൽകിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എട്ട് കോടി രൂപയും ചിലവഴിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച പരിശോധനകളും നടന്നു. റോഡിന്റെ വശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയായിട്ടുണ്ട്.

കുമ്മണ്ണൂർ – മെഡിക്കൽ കോളേജ് റോഡും ടാറിങ് നടന്നിട്ടുണ്ട്. മുരിങ്ങമംഗലം മെഡിക്കൽ കോളേജ് റോഡ് ടാറിങ് പൂർത്തിയാകുന്നതോടെ കോന്നി, തണ്ണിത്തോട് ഭാഗങ്ങളിൽ നിന്ന് അടക്കം വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കോന്നി മെഡിക്കൽ കോളേജിൽ എത്തിച്ചേരുവാൻ സാധിക്കും. ഇത് പ്രദേശത്തിന്റെ വികസനത്തിനും വഴിതുറക്കും. പി ഡബ്ല്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബുരാജ്, കെ. എസ്. ഇ. ബി. എ. എക്സ്. ഇ.മുരുകേശ്, പി ഡബ്ല്യൂ ഡി കോന്നി എ. ഇ രൂപക് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...