കലഞ്ഞൂർ പഞ്ചായത്തിലെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ ദിവസത്തെ വ്യാപകമായ മഴയിൽ നാശ നഷ്ടങ്ങലുണ്ടായ കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അഡ്വ. കെ യു. ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസപ്പെട്ടു വ്യാപകമായി കൃഷി നാശമുണ്ടായത് നാട്ടുകാർ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി.

നിർമ്മാണത്തിലിരിക്കുന്ന കൂടൽ ആനയടി റോഡിൽ മഴവെള്ളം കുത്തിയൊലിച്ചു തകർന്ന ഭാഗം സന്ദർശിച്ചു. റോഡിലെ ചെളി അടിയന്തിരമായി നീക്കം ചെയ്യുവാനും തകർന്നു പോയ ഭാഗങ്ങൾ അടിയന്തിരമായി പുനർ നിർമ്മിക്കാനും K. R. F. B അധികൃതർക്കു നിർദേശം നൽകി. കൂടൽ വില്ലേജിൽ മഴയിൽ നാശ നഷ്ടങ്ങളുണ്ടായ വിവിധ വീടുകളും സ്‌ഥാപങ്ങളും സന്ദർശിച്ചു.

ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസപ്പെട്ടു കൃഷി ഭൂമിയിലേക്ക് തോട് ഗതി മാറിയൊഴുകി വ്യാപകമായി കൃഷി നശിച്ചിരുന്നു. അടിയന്തിരമായി പമ്പിന്റെ മുന്നിലെ തടസ്സം നീക്കം ചെയ്തു തോടിന്റെ ഒഴുക്ക് ശരിയായ ദിശയിൽ വിടുവാൻ മൈനർ ഇറിഗേഷൻ എക്‌സികുട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. പഞ്ചായത്ത്‌ K. S. T. P അധികൃതർക്ക് കത്ത് നൽകുവാൻ പഞ്ചായത്ത്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കത്ത് ലഭിച്ച ഉടൻ റോഡ് നിർമാണത്തിനു തടസ്സം നിൽക്കുന്ന പൈപ്പ് കാൽവെർട് പൊളിച്ചു നീക്കി റോഡ് നിർമാണം നടത്തുവാൻ KSTP അധികൃതർക്ക് നിർദേശം നൽകി. കൂടൽ സെന്റ് മേരിസ് മഹാ ഇടവകയുടെ ചാപ്പാലിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു തകർന്നു നെല്ലിമുരുപ്പ് -കുരങ്ങയം റോഡിലെ ഗതാഗത തടസ്സം പരിഹരിക്കാൻ പഞ്ചായത്ത്‌ അസി. എഞ്ചിനീയർക്ക് നിർദേശം നൽകി. പള്ളിക്കുണ്ടായ നാശ നഷ്ടങ്ങൾ തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാൻ കോന്നി തഹസിൽദാറെ ചുമതലപ്പെടുത്തി.

ശ നഷ്ടങ്ങളുടെ കണക്കെടുത്തു റിപ്പോർട്ട് നൽകാൻ റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എം എൽ എ യോടൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ് ടി. വി. പുഷ്പവല്ലി, പഞ്ചായത്ത്‌ അംഗങ്ങളായ അലക്സണ്ടർ ദാനിയേൽ, സി വി സുഭാഷിണി,കൂടൽ സെന്റ് മേരിസ് പള്ളി വികാരി ഫാദർ. ജോജി. കെ. ജോയ്, സിപിഐഎം ലോക്കൽ സെക്രട്ടറി വി. ഉന്മേഷ്,കെ. ചന്ദ്രബോസ്,പഞ്ചായത്ത്‌ സെക്രട്ടറി, പഞ്ചായത്ത്‌ അസി. എൻജിനീയർ, റവന്യു ഉദ്യോഗസ്ഥർ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ, K.S.T.P ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...