കാവും മുണ്ടകത്തിൽ പടി – കോയിക്കൽ പടി റോഡ് നിർമ്മാണത്തിനായി 16 ലക്ഷം രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി പഞ്ചായത്തിലെ കാവും മുണ്ടകത്തിൽ പടി -കോയിക്കൽ പടി റോഡ് നിർമ്മാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. അങ്ങാടി പഞ്ചായത്തിലെ 7, 8, 13 വാർഡുകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന റോഡാണിത്. റോഡിൻ്റെ ഇരുഭാഗവും ഉള്ള വസ്തുക്കൾ മണ്ണിട്ട് ഉയർത്തിയതിനെ തുടർന്ന് പേട്ട – വലിയകാവ് റോഡിലേക്ക് കയറുന്ന ഭാഗം വർഷങ്ങളായി വെള്ളക്കെട്ടായി തുടരുകയായിരുന്നു. ഒരടിയോളം വെള്ളം ഇവിടെ കെട്ടിനിന്നതിനെത്തുടർന്ന് വാഹനങ്ങളോ കാൽനടക്കാരോ പോലും ഇതിലെ യാത്ര ചെയ്യാതായി.

മൂന്നു വാർഡിലെ താമസക്കാർക്ക് ഇട്ടിയപ്പാറ ടൗണിലേക്ക് പോകാനുള്ള ഏറ്റവും എളുപ്പ വഴിയായിരുന്നു ഇത്. വെള്ളക്കെട്ടായതിനെ തുടർന്ന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചായിരുന്നു ഇവർ പോയിരുന്നത്. പഞ്ചായത്ത് ഇടപെട്ട് കുറച്ച് ഭാഗം നവീകരിച്ചെങ്കിലും ഇതുകൊണ്ട് ഒന്നുമായില്ല. വെള്ളക്കെട്ട് ഉള്ള ഭാഗം റോഡ് മണ്ണിട്ടുയർത്തി പുനരുദ്ധരിച്ചാൽ മാത്രമേ പൂർണമായും സഞ്ചാരയോഗ്യമാക്കാൻ കഴിയൂ. ഇതിനാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിന്ദു റെജിയാണ് റോഡിൻ്റെ ശോച്യാവസ്ഥ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...