ആലോചനാ യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചൊള്ളനാവയൽ പട്ടിക വർഗ്ഗ കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി നടന്ന ആലോചനാ യോഗം അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. കോളനിയുടെ സമഗ്ര വികസനത്തിനായി എംഎൽഎയുടെ നിർദ്ദേശപ്രകാരമാണ് നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന അടിച്ചിപ്പുഴ ചൊള്ളനാവയൽ കോളനിയെ തിരഞ്ഞെടുത്തത്. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വ്യക്തിഗത വികസനം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോളനിയിലേക്കുള്ള റോഡുകൾ, കുടിവെള്ള പദ്ധതികൾ, വൈദ്യുതി, പൊതുസ്ഥലങ്ങളുടെ വികസനം, കമ്മ്യൂണിറ്റി ഹാൾ, സ്വയംതൊഴിൽ പദ്ധതികൾ, വീടുകളുടെ അറ്റകുറ്റപണികൾ, കക്കൂസുകൾ, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടാൻ വനാതിർത്തിയോട് ചേർന്ന് വേലികൾ എന്നിവയെല്ലാം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എംഎൽഎ അധ്യക്ഷനായുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യോഗത്തിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മനോജ്, പഞ്ചായത്ത് അംഗം പി സി അനിയൻ, ട്രൈബൽ വകുപ്പ് ജില്ലാ ഓഫീസർ എസ് സുധീർ, ട്രൈബൽ എക്സ് റ്റെൻഷൻ ഓഫീസർ എ നിസാർ, ഊര് മൂപ്പൻ അപ്പുക്കുട്ടൻ, അസിസ്റ്റന്റ് എൻജിനീയർ വിനോദ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് : വിചാരണ ഇന്ന് ആരംഭിക്കും

0
എറണാകുളം: മഹാരാജാസ് കോളേജിലെ എസ് എഫ്‌ ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ...

മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

0
ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച്...

ഉറപ്പുകള്‍ പാലിക്കുമെന്ന് അമേരിക്ക ; ഹോര്‍മുസിലെ പുതിയ കപ്പല്‍പ്പാതയില്‍ ധാരണയിലെത്തിയതായി ഇറാന്‍

0
തെഹ്‌റാന്‍: നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ പുതിയ സന്ദേശം...

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...