പത്തനംതിട്ട : കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി 63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ, ചെമ്പനോലി, ആശ്രമം എന്നിവിടങ്ങളിലായി ആറ് ടാങ്കുകളും നിര്‍മിച്ചാണ് ജലവിതരണം സുഗമമാക്കുന്നത്. 25206 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ മണ്ണടിശാല, കൂത്താട്ടുകുളം, വാകമുക്ക്, കുന്നം, അച്ചടിപ്പാറ, വെച്ചൂച്ചിറ ടൗണ്‍ മേഖലകളിലാണ് പദ്ധതി വഴി ജലം എത്തിക്കുന്നത്. പഴവങ്ങാടി പഞ്ചായത്തിന്റെ നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളോട് ചേരുന്ന ഭാഗങ്ങളില്‍ ഉള്‍പ്പെടെ വെച്ചുച്ചിറ – മന്ദമരുതി റോഡിന്റെ ഭാഗങ്ങളായ ഇടമണ്‍, ചേത്തക്കല്‍, കണ്ണങ്കര വരേയും നാറാണംമൂഴി പഞ്ചായത്തിന്റെ ഇടമുറി, തോമ്പിക്കണ്ടം, വലിയപതാല്‍ ഭാഗത്തും ഇവിടെ നിന്നാണ് വെള്ളം എത്തുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൊല്ലമുള പദ്ധതി വഴിയാണ് ജലവിതരണം നടത്തുക. അടൂര്‍ പ്രോജക്ട് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. അടൂര്‍ പ്രോജക്റ്റിന്റെ തന്നെ കീഴിലുള്ള പെരുനാട് – അത്തിക്കയം കുടിവെള്ള പദ്ധതി വഴിയാണ് നാറാണംമൂഴി പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം എത്തിക്കുന്നത്. കൂടാതെ അടിച്ചിപ്പുഴ പദ്ധതിയില്‍ നിന്നും നാറാണംമൂഴി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുണ്ട്. റാന്നി മേജര്‍ കുടിവെള്ള പദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, ഐത്തല പദ്ധതി എന്നിവിടങ്ങളില്‍ നിന്നും പഴവങ്ങാടിയുടെ മറ്റ് ഭാഗങ്ങളില്‍ കുടിവെള്ളം എത്തുന്നുണ്ട്.
റാന്നിയില്‍ കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്ത് ആണ് കിഴക്കന്‍ മേഖലയായ വെച്ചുച്ചിറ പഞ്ചായത്ത്. നാറാണംമൂഴിയും ഇതേ അവസ്ഥയാണ്. ഡിസംബര്‍ അവസാനത്തോടെ ഈ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളും ജലസ്രോതസുകളും എല്ലാം വറ്റി വരളും. പിന്നെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖല മാത്രമാണ് നാട്ടുകാരുടെ ഏക ആശ്രയം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































