അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ കരിയർ അക്കാദമി സൗജന്യ പിഎസ് സി കോച്ചിംഗ് ഒക്ടോബർ നാലിന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിലെ ചെറുപ്പക്കാർക്ക് തൊഴിൽ പരീക്ഷകളിൽ മികവാർന്ന പരിശീലനം ഒരുക്കി എംഎൽഎയുടെ കരിയർ അക്കാദമി ഒക്ടോബർ 4 ന് പ്രവർത്തനം ആരംഭിക്കും. കരിയർ അക്കാദമിയിൽ പിഎസ്സി, യുപിഎസ്സി, സിവിൽ സർവീസ്,ബാങ്ക്, റെയിൽവേ, കമ്പനി, പോർട്ട്, കോർപ്പറേഷൻ എന്നീ തൊഴിൽ മേഖലകളിലേക്ക് ജോലി ലഭിക്കുന്നതിന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബർ 4 ന് രാവിലെ 9 30 ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും ഡിജിപി അജിതാ ബീഗം ഐപിഎസ് മുഖ്യാതിഥിയാകും.

കരിയർ അക്കാദമിയുടെ ആദ്യ പരിശീലന പദ്ധതിയായ സൗജന്യ പി എസ് സി കോച്ചിംഗ് അന്നേദിവസം ആരംഭിക്കും. കേരള പിഎസ്സിയുടെ വിവിധ പരീക്ഷ എഴുതാൻ യോഗ്യരായ നിയോജകമണ്ഡലത്തിലെ യുവതീ യുവാക്കൾക്ക് സൗജന്യ പരിശീല പദ്ധതി പ്രയോജനപ്പെടുത്താം. പിഎസ്സിയുടെ വിവിധ പരീക്ഷകൾക്ക് എങ്ങനെ തയ്യാറാകാം എന്ന മാർഗ്ഗനിർദ്ദേശ പരിശീലന ക്ലാസ് അന്നേദിവസം പകൽ 11ന് നടക്കും.കേരളത്തിലെ പ്രമുഖരായ പരീക്ഷാ പരിശീലകർ സെമിനാറിൽ പങ്കെടുക്കും. എൻഎസ്എസ് റാണി താലൂക്ക് യൂണിയനാണ് കരിയർ അക്കാദമിയുടെ പരിശീലന പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയിരിക്കുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങളുമായി ബന്ധപ്പെടേണ്ട നമ്പർ 9961606244

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...