അഡ്വ.പ്രമോദ് നാരായണന്‍ റാന്നിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരത്തിന് ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ വീണ്ടും ഒരു വിജയത്തിനായി നിലവിലെ എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ ഒരുങ്ങുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലത്തില്‍ ഉടനീളം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദേഹം മത്സരത്തിനിറങ്ങുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംങ് കമ്മറ്റിയംഗമാണ് പ്രമോദ് നാരായണന്‍. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട 49 വയസുകാരനായ പ്രമോദ് നാരായണന്‍ സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തില്‍ നടപ്പിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്ന പരേതനായ നാരായണക്കുറുപ്പാണ് പിതാവ്. മാതാവ് ഇ കെ രാധ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണ് പ്രമോദ് നാരായണന്റെത്.

അപ്പൂപ്പൻ സ്വാതന്ത്ര്യസമര സേനാനി പരമേശ്വരത്ത് പി.കെ ബാലകൃഷ്ണപിള്ള ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. 4-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോള്‍ ബാലസംഘം യൂണിറ്റ് സെക്രട്ടറി, അഞ്ചാം ക്ലാസിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി, നൂറനാട് സിബിഎം എച്ച്എസ്എസ് സ്കൂൾ ലീഡർ, എട്ടിൽ പഠിക്കുമ്പോൾ മാവേലിക്കര വിദ്യാഭ്യാസ ജില്ല സ്കൂൾ ലീഡർ ആയി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സംസ്ഥാന സ്കൂൾ കൗൺസിൽ പ്രഥമ പ്രസിഡന്റ് എന്നീ നിലകളിലും പ്രമോദ് നാരായണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ.ആർട്സ് കോളേജിലായിരുന്നു പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ഡിഗ്രിക്ക് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്നും ചരിത്രത്തിലാദ്യമായി എസ്എഫ്ഐ കോളേജ് ചെയർമാൻ ആയി പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു.

എം.എ ഇംഗ്ലീഷിന് ആലപ്പുഴ എസ് ഡി കോളേജ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റി സെനെറ്റ് അംഗമായി. തുടർന്ന് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. 21-ാം വയസ്സിൽ ബ്ലോക്ക് പഞ്ചായത്ത് ചുനക്കര ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയപ്പോൾ കാർഷിക, സാമൂഹിക, ആരോഗ്യ രംഗങ്ങളുടെ പ്രവർത്തനം മുൻനിർത്തി നോർവേ മന്ത്രി തല സംഘം ഭരണിക്കാവ് ബ്ലോക്കിൽ എത്തി ആദരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗാന്ധി സമ്മാൻ പുരസ്കാരം മേധാപട്കർക്കൊപ്പം ലഭിച്ചു. സ്കൂൾതലം തൊട്ട് പ്രസംഗം, ഉപന്യാസ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ നിരന്തര സാന്നിധ്യമായിരുന്നു. ഭാര്യ ജ്യോതി ബാലകൃഷ്ണൻ. മക്കൾ പ്രണവ് നാരായൺ, പ്രാർത്ഥന നാരായൺ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...