മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയുമായി വനിതാ ലീഗ്

For full experience, Download our mobile application:
Get it on Google Play

 മലപ്പുറം : മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയുമായി വനിതാ ലീഗ്. സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് വനിതാ ലീഗിനെ പാടെ തഴഞ്ഞെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. വനിത ലീഗിനല്ല യൂത്ത് ലീഗിനും ദേശീയ ഭാരവാഹിക്കുമാണ് സീറ്റ് നൽകിയതെന്നും വിമർശനം. 35 വർഷത്തിലധികമായി പ്രവർത്തനരംഗത്തുളളവർക്ക് കടുത്ത വേദനയയായി ഈ തീരുമാനമെന്ന് നൂർബിന റഷീദ് പറഞ്ഞു. കടുത്ത നിലപാടിലേക്ക് വനിതാലീഗ് കടക്കും. പാണക്കാട് തങ്ങളെ അടക്കം പരസ്യമായി വിമർശിച്ചവർക്കാണ് ഇപ്പോൾ സീറ്റ് നൽകിയിരിക്കുന്നത്. തങ്ങളെ മുൾമുനയിൽ നിർത്തി വാർത്താസമ്മേളനം നടത്തി എന്നതാണോ സ്ഥാനാർത്ഥിത്വത്തിനുളള യോഗ്യത. എങ്കിൽ വനിതാലീഗിന് ആ സ്ഥാനാർത്ഥിത്വത്തിനുളള യോഗ്യതയില്ലെന്ന് നൂർബിന റഷീദ് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് വനിതകളെ ഉൾപ്പെടുത്തിയാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. പി കെ ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയ മത്സരിക്കും. പുനലൂർ, ചേലക്കര സീറ്റുകളിൽ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട്. കോഴിക്കോട് സൌത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...