തന്റെ സ്വപ്നപദ്ധതിയായിരുന്നു റാന്നി നോളജ് വില്ലേജ് ; അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : എം.എൽ.എ എന്ന നിലയിൽ തന്റെ സ്വപ്നപദ്ധതി ആയിരുന്നു റാന്നി നോളജ് വില്ലേജ് എന്ന് അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു. റാന്നിയിൽ ഇന്നവേഷൻ ഹബ് ഉൾപ്പെടെയുള്ള സ്കിൽ പാർക്ക് ബജറ്റിൽ അനുവദിച്ചത് വഴി നാടിൻറെ സമഗ്രമായ വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കും. നൂതനമായ ഈ ആശയത്തിന് 10 കോടി രൂപയാണ് അടങ്കൽ തുകയായി ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നോളജ് വില്ലേജ് എന്ന ആശയം നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയനുമായും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലുമായും ചർച്ച ചെയ്തിരുന്നു. ബജറ്റിൽ പദ്ധതിക്ക് പണം അനുവദിച്ച മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും റാന്നി ജനതയുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പ്ലാനിങ് സാമ്പത്തികകാര്യ വിഭാഗത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന കെ ഡിസ്കിനാണ് പദ്ധതിയുടെ നിർവ്വഹണചുമതല. മണിമലയാറ്റിൽ കോട്ടങ്ങലിലെ ചിറക്കൽ പാറയിൽ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമ്മിക്കുന്നതിനായി 13 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതും ഏറെ ആഹ്ലാദം ഉണ്ടാക്കുന്നെന്ന് എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...