റാന്നിയെ പടുത്തുയർത്തുന്നതിന് വഴിയൊരുക്കുന്ന നൂതന പദ്ധതികൾ ബജറ്റിൽ ഇടം തേടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ആധുനിക റാന്നിയെ പടുത്തുയർത്തുന്നതിന് വഴിയൊരുക്കുന്ന നൂതന പദ്ധതികൾ ബജറ്റിൽ ഇടം തേടി. റാന്നിയുടെ ദീർഘകാലമായ ആവശ്യമായിരുന്ന ശബരിമല വിമാനത്താവളത്തിന് 20 കോടി രൂപ വകയിരുത്തിയിരിക്കുന്നത് റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നു. ശബരിമല മാസ്റ്റർ പ്ലാൻ (30 കോടി) തുക വർദ്ധിപ്പിച്ചതും തീർത്ഥാടന സർക്യൂട്ടിൽ ശബരിമലയെ ഉൾപ്പെടുത്തിയതും പമ്പാസംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി റാന്നിയിൽ എത്തിയപ്പോൾ മുതൽ അഡ്വ. പ്രമോദ് നാരായൺന്റെ സ്വപ്നപദ്ധതി ആയിരുന്നു നോളജ് വില്ലേജിന്റെ ഭാഗമായുള്ള സ്കിൽ പാർക്ക്. അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നവീന ആശയങ്ങളായ അയിരൂർ തെക്കൻ കലാമണ്ഡലം, മണിയാർ കാരവൻ പാർക്ക്, വെച്ചൂച്ചിറ ക്ഷീര ഗ്രാമം എന്നിവയും റാന്നിയുടെ കലാ-സാംസ്കാരിക- ഉൽപ്പാദന.

തൊഴിൽമേഖലകൾക്ക് പുതിയ മാനം നൽകും. ബജറ്റ് പ്രൊവിഷനിൽ ഉൾപ്പെട്ട റാന്നിയിലെ മറ്റ് പ്രധാന പ്രവൃത്തികൾ ചുവടെ കൊടുത്തിരിക്കുന്നു. കുരുമ്പൻമൂഴി പാലം, അറയാഞ്ഞിലിമൺ പാലം, പെരുനാട് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി,
ജാക്ക് ഫ്രൂട്ട് പാർക്ക് റാന്നി, പമ്പയിൽ ഫയർ സ്റ്റേഷൻ, അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷൻ ,വലിയ കാവ് റിസർവ് റോഡ്, ഇട്ടിയപ്പാറ – ഒഴുവൻപാറ റോഡ്, ആലപ്ര റിസർവ്വ് റോഡ്, പിഡബ്ല്യുഡി കോംപ്ലക്സ് , കോട്ടാങ്ങൽ പഞ്ചായത്ത് കെട്ടിടം ,വടശ്ശേരിക്കര വ്യാപാരസമുച്ചയം, പെരുനാട് മിനി സിവിൽ സ്റ്റേഷൻ മൂന്നാം ഘട്ടം. തെള്ളിയൂർക്കാവ് പടയണി കോലപ്പുര, നീരാട്ടുകാവ് കുടിവെളള പദ്ധതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...