Wednesday, April 23, 2025 11:15 pm

ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാർ സ്പെഷ്യലിറ്റി ജില്ലാ ആശുപത്രി നിർമ്മാണ പ്രവർത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നവംബർ 26നാണ് ടെൻഡർ ഓപ്പണിങ് ഡേറ്റ്. പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ 32 കോടി രൂപ ചിലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ സ്പെഷ്യൽ ആശുപത്രിയാണ് ചിറ്റാറിൽ നിർമ്മിക്കുന്നത്. അഞ്ചു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ആശുപത്രി കെട്ടിടം 3 ഘട്ടങ്ങളിലായിട്ടാണ് പ്രവർത്തി നടപ്പിലാക്കുന്നത്. ആശുപത്രിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 7 കോടിരൂപയുടെ സാമ്പത്തിക അനുമതിയാണ് ലഭ്യമായത്.

ആദ്യഘട്ടത്തിൽ ഒരു ഫ്ലോറിൽ പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള രണ്ടു നിലകളാണ് നിർമ്മിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, ഹെൽപ്പ് ഡെസ്ക്, ഗൈനക്ക് ഓ പി റൂമുകൾ, പീഡിയാട്രിക് ഒ. പി റൂമുകൾ, ഡോക്ടേഴ്സ് റൂമുകൾ, നഴ്സസ് റെസ്റ്റിംഗ് റൂമുകൾ, ഫീഡിങ് റൂം, അനസ്തേഷ്യ മുറി, ഫാർമസി, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ, പോർച് സ്റ്റെയർ റൂമുകൾ, ശുചിമുറികൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ എമർജൻസി ഓപ്പറേഷൻ തിയേറ്റർ, അനസ്തേഷ്യ മുറി, സെപ്റ്റിക്ക് ലേബർ റൂം, ഒന്ന്, രണ്ട്, മൂന്ന് സ്റ്റേജ് ലേബർ റൂമുകൾ, ഡോക്ടേഴ്സ് റൂമുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റ് വാർഡ്, ജനറൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റ് ഐ സി യു, ഗൈനക്ക് ഐസിയു, സെപ്റ്റിക്ക് ഐസിയു, മോഡുലാർ തിയേറ്റർ, ഫാർമസി, നഴ്സിംഗ് സ്റ്റേഷൻ, പോസ്റ്റിനേറ്റൽ വാർഡ് വെയിറ്റിംഗ് ഏരിയ, ശുചി മുറികൾ, ബൈസ്റ്റാൻഡേഴ്സ് വെയ്റ്റിംഗ് ഏരിയ, സ്റ്റയർ റൂമുകൾ, തുടങ്ങിയവയാണ് ആദ്യഘട്ട നിർമാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നുള്ള രണ്ട്, മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തികൾ നബാർഡിൽ നിന്നും തുക ലക്ഷ്യമാക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.

2021ൽ അഡ്വ.കെ.യൂ ജനീഷ് കുമാർ എംഎൽഎയുടെ ശ്രമഫലമായി പത്തനംതിട്ട ജില്ലയ്ക്ക് ചിറ്റാറിൽ അമ്മയും കുഞ്ഞും സ്പെഷ്യൽ ജില്ലാ ആശുപത്രി സർക്കാർ അനുവദിക്കുന്നത്. പ്രവാസി വ്യവസായി ഡോ. വർഗീസ് കുര്യന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ ഭൂമി സൗജന്യമായി ആശുപത്രി നിർമ്മിക്കുന്നതിനായി ലഭ്യമാക്കിയിരുന്നു. എന്നാൽ സ്വകാര്യ ഭൂമി നടപടിക്രമങ്ങൾ പാലിച്ച് റവന്യൂ ഭൂമിയാക്കി ആരോഗ്യവകുപ്പിന് കൈമാറുന്നതിൽ നിയമപരമായ കാലതാമസം ഉണ്ടായി. തുടർന്ന് മന്ത്രിസഭാ യോഗം ചേർന്ന് ഭൂമി ആരോഗ്യവകുപ്പിന് നൽകുകയായിരുന്നു. ഏഴു കോടി രൂപയ്ക്ക് ആദ്യഘട്ടം ടെൻഡർ ചെയ്ത പ്രവർത്തി കരാർ നൽകി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

0
ബംഗളുരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ...

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...