അഡ്വ. ഷാജിമോൻ – റാവുത്തർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാവുത്തർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും പത്തനംതിട്ട ടൗൺഹാളിൽ നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. റാവുത്തർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. “കുടുംബ ബന്ധങ്ങൾ എ.ഐ-യുടെ കടന്നുകയറ്റം പ്രതിസന്ധികളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം റാവുത്തർ മോഡറേറ്ററായി. സമാപന സമ്മേളനം മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ അധ്യക്ഷത വഹിച്ചു.

തീവ്രവാദ-ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന വനിതാവിഭാഗം കൺവീനർ ഡോ.സുജാബീഗം ചൊല്ലിക്കൊടുത്തു. റാവുത്തർ ഫെഡറേഷൻ സ്ഥാപക പ്രസിഡന്റ് എസ്.എ വാഹിദ്, ഫെഡറേഷൻ ദേശീയ പ്രസിഡന്റ് അഡ്വ. മെഹബൂബ് ഷരീഫ്, ദേശീയ ജനറൽ സെക്രട്ടറി പി.കെ ഹമീദ്കുട്ടി, ദേശീയ വൈസ് പ്രസിഡന്റ് റ്റി.എ മുഹമ്മദാലി റാവുത്തർ, സംസ്ഥാന ജനറൽ സെക്രട്ടറി ഹാഷിം റാവുത്തർ, സംസ്ഥാന സെക്രട്ടറി മാരായ യൂസഫ് റാവുത്തർ അഡ്വ. റ്റി.എച്ച് സിറാജുദ്ദീൻ, വൈസ് പ്രസിഡന്റ് പഴകുളം നാസർ, സംസ്ഥാന ട്രഷറർ അബ്ദുൽ മജീദ് റാവുത്തർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം.കെ അബ്ദുൽ അസീസ്, സംസ്ഥാന വനിതാ വിഭാഗം കൺവീനർ ഡോ.സുജാബീഗം, നഗരസഭ പ്രതിപക്ഷ നേതാവ് ജാസ്സിംകുട്ടി, നഗരസഭ മുൻ ചെയർപേഴ്സൺ അജീബ എം.സാഹിബ്, ജില്ലാ സെക്രട്ടറി പി എച്ച് ഷാഹുൽഹമീദ് ജില്ലാ ട്രഷറർ പി.എച്ച് ഹനീഫ റാവുത്തർ, പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് ഹാജി എം മുഹമ്മദ് സ്വാഗതസംഘം ജനറൽ കൺവീനർ തക്ബീർ പന്തളം തുടങ്ങിയവർ പ്രസംഗിച്ചു.

റാവുത്തർ ഫെഡറേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹികളായി അഡ്വ.ഷാജിമോൻ (പ്രസിഡന്റ്), ഷാജി അബ്ദുൽഖാദർ, ഹുമയൂൺ റാവുത്തർ (വൈസ് പ്രസിഡന്റുമാർ), തക്ബീർ പന്തളം (ജനറൽ സെക്രട്ടറി), അസീസ് റാവുത്തർ ചുങ്കപ്പാറ (സെക്രട്ടറി), പി.എച്ച് ഹനീഫ റാവുത്തർ (ട്രഷറർ), ഡോ.സുജാബീഗം (വനിതാ കമ്മിറ്റി പ്രസിഡന്റ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...

പ്രിയദർശിനി സർവീസിന്റെ ഷെഡ്യൂളിൽ മാറ്റത്തിന് ശുപാർശ ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ...

കേരള കുംഭമേള : പ്രധാനമന്ത്രി എത്തിയേക്കുമെന്ന് സൂചന ; കേന്ദ്രമന്ത്രിമാരും എത്തും

0
തിരുനാവായ : കേരള കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നു സൂചന....