തിരുവല്ല കപ്യാരുശ്ശേരി കലുങ്ക് പുനര്‍നിര്‍മ്മാണത്തിന് അടിയന്തിര നടപടി സ്വീകരിച്ച് എം.എല്‍.എ 

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിയോജക മണ്ഡലത്തിലെ പന്നായി – തേവേരി റോഡിന്റെ ഭാഗമായ കപ്യാരുശ്ശേരി കലുങ്കിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ്‌ മാമ്മന്‍. പ്രദേശവാസികളെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തിയ സാഹചര്യം ഗൗരവമായി പരിഗണിച്ച്  എം.എല്‍.എ  സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കലുങ്കിന്റെ അപകടാവസ്ഥയും ഗതാഗത തടസവും വിലയിരുത്തിയ ശേഷം അടിയന്തിര പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനായി അദ്ദേഹം പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയറുമായി ചര്‍ച്ച നടത്തി.

കലുങ്ക് പുനര്‍നിര്‍മ്മിച്ച് റോഡ് ഗതാഗതം എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. തിരുവല്ല റോഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ഇടപെടലാണ് നടത്തിയതെന്ന് അഡ്വ. വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ റോഡിന്റെ   സുരക്ഷിതത്വവും ഗതാഗത സൗകര്യവും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...