രാഷ്ട്രപുനർ നിർമ്മാണത്തിൽ വനിതകൾക്കുള്ള പങ്ക് വലുതാണെന്ന് അഡ്വ. മാത്യു കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

പെരുന്നാട് : രാഷ്ട്രപുനർ നിർമ്മാണത്തിൽ വനിതകൾക്കുള്ള പങ്ക് വലുതാണെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പിനും പിന്തുടർച്ചക്കും വനിതകളുടെ നേതൃത്വം അത്യന്താപേക്ഷിതമാണെന്നും രാജ്യത്ത് ഇന്ന് നടമാടുന്ന അനീതിക്കെതിരെ പോരാടാൻ സ്ത്രീ ശക്തിക്ക് കഴിയുമെന്നും അതിന് ഈ പരിശീലനംകൊണ്ട് ലക്ഷ്യപ്രാപ്തിയിലെത്താൻ കഴിയണമെന്നും മൂവാറ്റുപുഴ എം എൽ എ അഡ്വ. മാത്യു കുഴൽനാടൻ പറഞ്ഞു.

കേരള പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി പെരുന്നാട് ബധനി സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക് പരിശീലനകളരി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെപിജിഡി റാന്നി നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. പി. കെ. മോഹൻരാജിന്റെ അദ്ധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെപിജിഡി സംസ്ഥാന സെക്രട്ടറി രജനി പ്രദീപിനെ അനുമോദിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യ പ്രഭാഷണം നൽകി.

കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യസന്ദേശം നൽകി. കെപിസിസി കൾച്ചറൽ ഫോറം ജില്ലാ പ്രസിഡന്റ് റെജി താഴമൺ, ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി അലക്സ്‌, കെപിജിഡിസംസ്ഥാന കമ്മറ്റിയംഗം സജി ദേവി, ജില്ലാ ചെയർമാൻ ഏബൽ മാത്യു, ജനറൽ സെക്രട്ടറി കെ. ജി.റെജി, വൈസ് ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് ഐ റ്റി സെൽ ചെയർപേഴ്സൺ ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ എലിസബേത്ത് അബു, ജെ ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ എം. തോമസ്, ട്രഷറർ ഓമന സത്യൻ, പി. റ്റി. രാജു, ജോൺ പി. ജോൺ, വിൽ‌സൺ പി. വർഗ്ഗീസ്, മിനി സെബാസ്റ്റിയൻ ശാന്തി സജി എന്നിവർ പ്രസംഗിച്ചു. ബിനു എസ് ചക്കാലയിൽ, അനൂപ് മോഹൻ, കെ. ജി. റെജി, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ ക്ലാസികൾക്ക് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടുപടിക്കൽ പരുക്കേറ്റ നായയെ കെട്ടിയിട്ടു ; വയോധിക ദുരിതത്തിൽ

0
കോന്നി: കൂടൽ നെടുമൺകാവ് കുരിശ് മുക്കിനു സമീപം ഒറ്റയ്ക്ക് താമസിക്കുന്ന കിടങ്ങാലിൽ...

വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച ഓമല്ലൂരിലെ “സ്നേഹത്തണല്‍” വൃദ്ധസദനത്തില്‍ അമ്മയെയും കുഞ്ഞിനേയും കണ്ടെത്താന്‍ സി.ഡബ്ല്യു.സി പരിശോധന...

0
പത്തനംതിട്ട : വിദ്യാര്‍ഥികളെ കെട്ടിയിട്ട് മര്‍ദ്ദിച്ച പത്തനംതിട്ട എലോഹീം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ...

‘പെൺവായനയും പ്രതിരോധവും’ ; സെമിനാർ സംഘടിപ്പിച്ചു

0
റാന്നി: സെന്റ് തോമസ് കോളേജ് വനിതാവേദിയായ 'തർജ്ജനി'യുടെയും മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച്...

മിൽമയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി...