തിരുവനന്തപുരം: കണ്ണൂരിലെ ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസുമായി നവമാധ്യമങ്ങളിലൂടെ നടന്ന വാദപ്രതിവാദങ്ങൾ സംബന്ധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനോട് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരണം തേടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ വിവാദം വഷളാക്കിയത് ജയരാജന്റെ ഇടപെടലാണെന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പാർട്ടി വിട്ട മനു നേതൃത്വത്തിനെതിരെ ആരോപണം ഉയർത്തിയ ഘട്ടത്തിലാണ് സമൂഹ മാധ്യമത്തിലൂടെ രൂക്ഷമായ മറുപടിയുമായി ജയരാജൻ രംഗത്തെത്തിയത്. അതിനു ജയരാജനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർത്തിയായിരുന്നു മനുവിന്റെ മറുപടി. തുടർ ആരോപണങ്ങളുമുണ്ടായി. ഇത് വിഷയം കൂടുതൽ വഷളാക്കിയതെന്നാണ് പാർട്ടി വിലയിരുത്തൽ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.