Thursday, October 10, 2024 1:25 pm

രാഹുലിന്റെ പരാമർശങ്ങൾ ദേശവിരുദ്ധം ; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​തി​ഷേ​ധം വ​ക​വെ​ക്കാ​തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ആ​ർ.​എ​സ്.​എ​സി​നും ബി.​ജെ.​പി​ക്കും മോ​ദി സ​ർ​ക്കാ​റി​നു​മെ​തി​രെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ലി​നെ​തി​രെ രൂ​ക്ഷ വിമർശനവുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. രാ​ഹു​ലി​നെ​തി​രെ ബി.​ജെ.​പി നേ​താ​ക്ക​ളെ ഒ​ന്ന​ട​ങ്കം അ​ണി​നി​ര​ത്തി​യ​തി​ന് പു​റ​മെ​യാ​ണ് രാ​ഹു​ലി​​ന്റേ​ത് ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​മി​ത് ഷാ​യും രം​ഗ​ത്തി​റ​ങ്ങി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി ഡെ​മോ​​ക്രാ​റ്റ് നേ​താ​വ് ഇ​ൽ​ഹാ​ൻ ഒ​മ​ർ അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ട​ത് അ​പ​ക​ട​ക​ര​വും ദു​രൂ​ഹ​വു​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന ശ​ക്തി​ക​ൾ​ക്കൊ​പ്പം നി​ന്ന് ദേ​ശ​വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്റെ പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

ജ​മ്മു-​ക​ശ്മീ​രി​ൽ നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സി​ന്റെ സം​വ​ര​ണ വി​രു​ദ്ധ​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​ലൂടെ​യും വി​ദേ​ശ​ത്ത് ഇ​ന്ത്യ വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ​യും രാ​ഹു​ൽ ഗാ​ന്ധി ദേ​ശ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്ന് അ​മി​ത് ഷാ ‘​എ​ക്സി’​ൽ കുറിക്കുകയുണ്ടായി. കോ​ൺ​ഗ്ര​സി​ന്റെ സം​വ​ര​ണ വി​രു​ദ്ധ​ത രാ​ഹു​ലി​ന്റെ പ്ര​സ്താ​വ​ന​യി​ലൂ​ടെ ഒ​രി​ക്ക​ൽ​കൂ​ടി പു​റ​ത്തു​വ​ന്നു. ബി.​ജെ.​പി ഉ​ള്ളി​ട​ത്തോ​ളം കാ​ലം ഒ​രാ​ൾ​ക്കും സം​വ​ര​ണം ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ലെ​ന്നും ദേ​ശ​സു​ര​ക്ഷ അ​പ​ക​ട​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും അ​മി​ത് ഷാ ​വ്യക്തമാക്കി. മു​ൻ കേ​ന്ദ്ര മ​ന്ത്രി ര​വി ശ​ങ്ക​ർ പ്ര​സാ​ദ്, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ഹ​ർ​ദീ​പ് സി​ങ് പു​രി, കി​ര​ൺ റി​ജി​ജു തു​ട​ങ്ങി​യ​വ​രും രാ​ഹു​ലി​ന്റെ പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്ത് വന്നിരുന്നു.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുമ്പഴ പാലത്തിനോട് ചേർന്ന് നടപ്പാത നിർമിക്കാനുള്ള നീക്കം മുടങ്ങി

0
കോന്നി : പത്തനംതിട്ട നഗരസഭയെയും പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുമ്പഴ പാലത്തിനോട്...

കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ

0
ആലപ്പുഴ: കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി 20 വർഷത്തിനു ശേഷം പോലീസ്...

സിബിഐ ഓഫീസർ ചമഞ്ഞ് വീഡിയോ കോളിലെത്തി, പ്രവാസിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ ; രണ്ടു...

0
കണ്ണൂർ: സി.ബി.ഐ. ഓഫീസർ ചമഞ്ഞ് പ്രവാസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ...

മ​ഴ ; ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

0
പ​ന്ത​ളം : മ​ഴ പെ​യ്ത​തോ​ടെ ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ....