Thursday, October 10, 2024 12:24 pm

എറണാകുളത്ത് ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ഓണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തേവര എസ് എച്ച് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും തൊടുപുഴ സ്വദേശിയുമായ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്. കോളേജിലെ ഓണാഘോഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. ഓണാഘോഷത്തിന്റെ ഭാഗമായി കോളേജില്‍ വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തശേഷം വിശ്രമിക്കുന്നതിനിടെ ജെയിംസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊടുപുഴ കല്ലാര്‍ക്കാട് വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടേയും മേരിയുടേയും മകനാണ് ജെയിംസ്. മൃതദേഹം ഇന്ന് രാവിലെ 8.30 മുതല്‍ 9.30 വരെ കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മൃതദേഹം തൊടുപുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറാട്ടുപുഴ പാലത്തിന് സമീപം പമ്പാതീരം ഇടിയുന്നു

0
കോയിപ്രം : ആറാട്ടുപുഴ പാലത്തിന് സമീപം പമ്പാതീരം ഇടിയുന്നു. 2018 ഓഗസ്റ്റിലുണ്ടായ...

പാലക്കാട് സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് യാത്രികൻ മരിച്ചു

0
പാലക്കാട്: സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് യാത്രികൻ മരിച്ചു. വടക്കഞ്ചേരി പന്നിയങ്കര ടോൾ...

കാട് മൂടി പാതയോരങ്ങള്‍ ; അപകടഭീതിയില്‍ യാത്രക്കാര്‍

0
മല്ലപ്പള്ളി : പൊതുമരാമത്ത് റോഡിന്റെ വശങ്ങളിൽ വളർന്ന കുറ്റിക്കാടുകൾ കാൽനട യാത്രക്കാർക്കും...

അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃതയും കുടുംബവും

0
അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വിവാഹ മോചനത്തെക്കുറിച്ചുള്ള അമൃതയുടെ...