തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരുടെ ഫോണ്‍ ചോര്‍ത്തലും പോലീസ്-ക്രിമിനല്‍ ബന്ധവും സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തു നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. ഇക്കാര്യത്തിലെടുത്ത നടപടി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തു. രാജ്ഭവനില്‍നിന്ന് പ്രത്യേക ദൂതന്‍വശം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് എത്തിക്കുകയായിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവിട്ട ഫോണ്‍സംഭാഷണങ്ങളും ശരിയെങ്കില്‍ കുറ്റകരമായ കാര്യങ്ങളാണ്. സര്‍ക്കാരിലുള്ളവരും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് അത് വെളിച്ചംവീശുന്നതെന്നും കത്തിലുണ്ട്. സാധാരണ ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിക്കാണ് കത്തയക്കുക. പക്ഷെ ഇപ്പോള്‍ ഗവര്‍ണര്‍ നേരിട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.