അഡ്വക്കറ്റ് ജനറല്‍ : കെ.ഗോപാലകൃഷ്ണക്കുറുപ്പ്‌ – അഡ്വ. ടി.എ ഷാജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ – സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലായി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി അഡ്വ. ടി എ ഷാജിയെയും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി.കെ രാമചന്ദ്രനെയും മന്ത്രിസഭായോഗം നിയമിച്ചു. സി.പി.സുധാകര പ്രസാദ് (എജി), മഞ്ചേരി ശ്രീധരന്‍ നായര്‍(ഡിജിപി) എന്നിവര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ രണ്ടു നിയമനങ്ങള്‍.

എജി തസ്തികയിലേക്ക് സജീവമായി കേട്ടിരുന്ന പേരാണ് മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.ഗോപാലകൃഷ്ണ കുറുപ്പിന്റേത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ കെ.സുരേഷ് കുറുപ്പിന്റെ സഹോദരനാണ് ഇദ്ദേഹം. പിഎ.കുഞ്ഞന്‍ പിള്ള – ഭാരതി അമ്മ ദമ്പതികളുടെ മകനായി 1953 ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു. നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1976 ല്‍ അഭിഭാഷകന്‍ ആയി എന്റോള്‍ ചെയ്തു. കോട്ടയം ബാറില്‍ മുന്‍ എംഎല്‍എ ആയ അഡ്വ എം തോമസിന്റെയും കെ ജോര്‍ജിന്റെയും ജൂനിയര്‍ ആയി അഭിഭാഷക വൃത്തിയില്‍ തുടക്കം. പിന്നീട് 1984 ല്‍ അദ്ദേഹത്തിന്റെ അമ്മാവനും വാഴൂര്‍ എംഎല്‍എ യും ആയിരുന്ന അഡ്വ. എന്‍.രാഘവകുറുപ്പിന്റെ ജൂനിയര്‍ ആയി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.

ഭരണഘടന ക്രിമിനല്‍ സിവില്‍ ലേബര്‍ നിയമങ്ങളില്‍ അവഗാഹം നേടിയ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവില്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ആയി സേവനമനുഷ്ഠിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം നഗര സഭ, കൊച്ചി ദേവസ്വം ബോര്‍ഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സെല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രസിദ്ധമായ കേസുകളില്‍ ഹാജരായ അദ്ദേഹത്തിന് 2010 ല്‍ കേരള ഹൈക്കോടതി സീനിയര്‍ പദവി നല്‍കി. 2005 ല്‍ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും പിന്നീട് എസ്‌എഫ്‌ഐ രൂപീകൃതമായപ്പോള്‍ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണ കുറുപ്പ് കെഎസ് വൈ എഫ് ന്റെയും നേതൃനിരയില്‍ ഉണ്ടായിരുന്നു. നിലവില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹൈ കോര്‍ട്ട് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്.

അഡ്വ ടി എ ഷാജി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍
അഡ്വ ടി എ ഷാജി നിലവില്‍ കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആണ്. ദീര്‍ഘകാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി കെ അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്‌എന്‍എം കോളജിലും എറണാകുളം ലോ കോളജിലുമായി വിദ്യാഭ്യാസം. 1986 മുതല്‍ ഹൈക്കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്തു വരവെ 2012 സീനിയര്‍ അഭിഭാഷകന്‍ എന്ന പദവി ലഭിച്ചു.

ഹൈക്കോടതിയിലും വിവിധ വിചാരണ കോടതികളിലുമായി ക്രിമിനല്‍ കേസുകള്‍ നടത്തിയുള്ള സുദീര്‍ഘമായ പരിചയം, കേരള ബാങ്ക് , റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. കേരള ഹൈക്കോടതിക്ക് കീഴിലുള്ള ട്രെയിനിങ് ഡയറക്ടറേറ്റ് ന്റെ ഫാക്കല്‍റ്റി അംഗം എന്ന നിലക്ക് ക്രിമിനല്‍ നിയമത്തില്‍ അനേകം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
ശ്രീമതി പ്രസന്ന ഷാജി ആണ് ഭാര്യ. അമല്‍ ഷാജി(മെക്കാനിക്കല്‍ എന്‍ജിനീയര്‍ ), അതുല്‍ ഷാജി (അഭിഭാഷകന്‍) എന്നിവര്‍ മക്കളാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...