കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്‌ളോഗര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പ്രമുഖ വ്‌ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് നെടുമ്പാശേരി പോലീസ് കേസ് എടുത്തത്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ ‘മല്ലു ഡോറ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് വിവരം ലഭിച്ചതായി നെടുമ്പാശേരി പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പോലീസ് വ്യക്തമാക്കി. പിന്നീട് പോലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയും അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഡ്രോണുകളുടെ നിരോധിത മേഖലയാണ് കൊച്ചി വിമാനത്താവളം. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പോലീസിനോട് സമ്മതിച്ചു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളം, കൊച്ചിൻ നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, എൽ.എൻ.ജി. ടെര്‍മിനല്‍, ഹൈകോടതി കെട്ടിടം എന്നിവ അതീവ സുരക്ഷമേഖലകളിൽ പെട്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ്‌ലൈനിൽ അത്യാധുനിക അൾട്രാസൗണ്ട് സംവിധാനം പ്രവർത്തനം ആരംഭിച്ചു

0
അടൂര്‍ : ലോകത്തിലെ ഏറ്റവും നൂതനമായ അൾട്രാസൗണ്ട് സംവിധാനങ്ങളിലൊന്നായ GE Voluson...

കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി...

ബഷീർ സഞ്ചരിച്ചിരുന്ന വാഹന ഭാഗങ്ങളും ഹെൽമെറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം.ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ബഷീർ സഞ്ചരിച്ചിരുന്ന...

സ്വാതന്ത്ര്യദിനാഘോഷം : പത്തനംതിട്ടയില്‍ ഡ്രസ് റിഹേഴ്‌സല്‍ നടന്നു

0
പത്തനംതിട്ട : 80 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഡ്രസ് റിഹേഴ്സല്‍ പത്തനംതിട്ടയില്‍...