പ്രണയാഭ്യർത്ഥന നിരസിച്ചതിന് അമ്മക്കും മകൾക്കും വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തലശേരി ഉസംമെട്ടക്ക് സമീപം അമ്മക്കും മകൾക്കും വെട്ടേറ്റു. ഉസംമെട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് യുവാവ് വീട്ടിൽ കയറി ആക്രമിച്ചതെന്നാണ് സൂചന. രണ്ടു പേരെയും ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി ന്യൂ മാഹി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പരുക്കുകളോടെ അമ്മയെയും മകളെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്നെയും മകളെയും കൊല്ലാനാണ് ജിനീഷ് എത്തിയതെന്ന് അമ്മ ഇന്ദുലേഖ പറഞ്ഞു. രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രതി വായ പൊത്തി കഴുത്തറക്കാൻ ശ്രമിച്ചു. മകള്‍ പൂജയെ വെട്ടിയത് അതിനുശേഷമെന്നും ഇന്ദുലേഖ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...