കര്‍ണാടക ഹിജാബ് നിരോധന കേസില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കര്‍ണാടക ഹിജാബ് നിരോധന കേസില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി. കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം റദ്ദാക്കാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധി പ്രസ്താവിച്ചത്. വിഷയം ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) യു യു ലളിതിന് കൈമാറി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തിലാണ് സുപ്രീംകോടതി വാദം കേട്ടത്.

ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും സുധാന്‍ഷു ധൂലിയുമാണ് കേസില്‍ വിധി പറഞ്ഞത്. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെക്കുകയും ചെയ്തു. അതേസമയം ‘ഹിജാബ് ധരിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ വിഷയമായി കാണാം’ എന്നാണ് ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചത്.

സ്‌കൂള്‍ യൂണിഫോം നിര്‍ദേശിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള സംസാരത്തിനും അഭിപ്രായപ്രകടനത്തിനും ഉള്ള അവകാശത്തെയോ സ്വകാര്യതയ്ക്കുള്ള അവകാശത്തെയോ ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. വിഷയം വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ പരിധിയും വ്യാപ്തിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരീക്ഷിച്ചപ്പോള്‍ ഹിജാബ് ധരിക്കുന്നത് തിരഞ്ഞെടുപ്പിന്‍റെ കാര്യമാണെന്ന് ജസ്റ്റിസ് ഹിമാന്‍ഷു ധൂലിയ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...