അഫോർഡബിൾ ഹൗസിംഗ് പദ്ധതി ; ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടം

For full experience, Download our mobile application:
Get it on Google Play

ദുബായ്: ദുബായിൽ പ്രവാസികൾ ഏറെ നാളായി നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാകുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച അഫോർഡബിൾ ഹൗസിംഗ് എന്ന പദ്ധതിയാണ് ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാകുന്നത്. ദുബായിൽ ജോലി ലഭിക്കുന്നവർക്ക് മുന്നിലുള്ള വെല്ലുവിളിയായിരുന്നു ചെറിയ വാടകയിൽ താമസിക്കാനായി ഒരു സ്ഥലം. ദുബായിലെ വാടക അധികം പേർക്കും താങ്ങാനാവുന്നതല്ല. അഫോർഡബിൾ ഹൗസിംഗ് നയമനുസരിച്ച് വ്യത്യസ്ത വരുമാനമുള്ള വ്യക്തികൾക്ക് അനുയോജ്യമായ താമസസ്ഥലമായിരിക്കും ഒരുങ്ങുക. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തിനടുത്ത് പുതിയ താമസസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ സേവനങ്ങൾ ഉറപ്പാക്കുന്നകിനും നയം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് മുനിസിപ്പാലിറ്റി,​ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി,​ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ദുബായിൽ കുടുംബമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും ദുബായിൽ ജോലിയും ഷാർജ,​ അജ്‌മാൻ തുടങ്ങിയ എമിറേറ്റുകളിൽ താമസിക്കാറുമാണ് പതിവ്. ഈ എമിറേറ്റുകളിൽ വാടക കുറവാണെന്നതാണ് മിക്കവരെയും ഈ രീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...