നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ ആപ്പിലൂടെ കേരളത്തിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ‘മേരാ ബൂത്ത് സബ്‌സെ സ്‌ട്രോംഗ്’എന്ന പരിപാടിയിലാണ് കേരളത്തിലെ ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി സംവദിച്ചത്. ബിജെപി പ്രവർത്തകരുമായി സംവദിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ എല്ലാ ബിജെപി അനുയായികളും അചഞ്ചലമായ അർപ്പണബോധവും ശക്തിയും നിലനിർത്തണം. സംസ്ഥാനത്തെ എല്ലാ പൗരന്മാരും വോട്ട് ചെയ്യുന്നൂവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

മോദി സർക്കാരിനെ തകർക്കാൻ കേരളത്തിലെ എൽഡിഎഫ്- യുഡിഎഫ് പാർട്ടികൾ ശ്രമിക്കുന്നുണ്ട്. ഇരുകൂട്ടരും അതിന് വേണ്ടി ഒന്നിച്ചിരിക്കുകയാണ്.
സ്വജനപക്ഷപാതം കാരണം കേരളത്തിലെ യുവാക്കളുടെ ഭാവി നശിച്ചു. അഴിമതി നടത്തുന്നവരോട് മോദി സർക്കാർ ഒരിക്കലും ക്ഷമിക്കില്ല. അത്തരകാർക്കെതിരെ കർശന നടപടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്...

അയോധ്യ സംഭാവനക്കൊള്ള : ചമ്പത് റായിക്ക് ക്ലീൻ ചിറ്റ് നൽകി എസ്‌ഐടി

0
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന മോഷണ ആരോപണത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ...

ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ ആക്രമിച്ച് ഹൂതികൾ ; കപ്പലിനെ അനുഗമിച്ച നാല് ബോട്ടുകൾക്ക്...

0
ദുബായ് : ചെങ്കടലിൽ സൗദി യുദ്ധക്കപ്പൽ യെമനിലെ ഹൂതി വിമതർ ആക്രമിച്ചു....

20 വർഷമായി ഒളിവിൽക്കഴിഞ്ഞ കൊലപാതക, വധശ്രമ കേസുകളിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ ; രാഗേഷ്...

0
കണ്ണൂർ: 20 വർഷമായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ബെംഗളൂരുവില്‍ പിടിയില്‍. കൊലപാതക കേസുകളിലും...