ഹാഷിമിനെ സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തിയിരുന്നത് വേറൊരു പേരിൽ ;​ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത് അനുജയുടെ ആ തീരുമാനം അറിഞ്ഞതിന് പിന്നാലെ…!

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം: കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയും സുഹൃത്തായ സ്വകാര്യ ബസ് ഡ്രൈവറും മരിച്ച അപകടം മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന സംശയം ബലപ്പെടുന്നു. നൂറനാട് മറ്റപ്പള്ളി സുചീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), ചാരുംമൂട് ഹാഷിം മൻസിലിൽ മുഹമ്മദ് ഹാഷി (31) എന്നിവരാണ് വെള്ളിയാഴ്ച രാത്രി ഏഴംകുളം പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ മരിച്ചത്. വേറെ വിവാഹിതരായ ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് അപകടമുണ്ടായത്.തുമ്പമൺ നോർത്ത് ഗവ. ജി.എച്ച്.എസിലെ അദ്ധ്യാപികയായ അനുജ സഹഅദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം തിരുവനന്തപുരത്ത് വിനോദയാത്രയ്ക്കുപോയി മടങ്ങിവരികയായിരുന്നു.

ഇവർ സഞ്ചരിച്ച ട്രാവലറിനെ കാറിൽ പിന്തുടർന്ന ഹാഷിം, കുളക്കട ഭാഗത്ത് എത്തിയപ്പോൾ ട്രാവലറിന് കുറുകെ കാർ നിറുത്തി. ട്രാവലറിന്റെ ഡോറിൽ തട്ടി അനുജയോട് ഇറങ്ങിവരാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അനുജ പെട്ടെന്ന് ഇറങ്ങി കാറിൽകയറി. കൊച്ചച്ചന്റെ മകനായ വിഷ്ണുവാണെന്നാണ് ഹാഷിമിനെക്കുറിച്ച് സഹ അദ്ധ്യാപകരോട് പറഞ്ഞത്. അനുജയുമായി അമിതവേഗത്തിൽ ഹാഷിം കാർ ഓടിച്ചുപോയി. അദ്ധ്യാപകർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ അനുജ കരഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. പിന്നീട് ഫോണെടുത്തില്ല.അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അച്ഛനെയും ഭർത്താവിനെയും വിവരം അറിയിച്ചു. അപ്പോഴാണ് വിഷ്ണു എന്നൊരു ബന്ധു അനുജയ്ക്ക് ഇല്ലെന്ന് മനസിലായത്. അദ്ധ്യാപകർ വീണ്ടും വിളിച്ചപ്പോൾ താൻ സുരക്ഷിതയാണെന്ന് അനുജ പറഞ്ഞു.

തുടർന്ന് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഈ സമയം അനുജയുടെ അച്ഛനും സഹോദരനും സ്റ്റേഷനിലെത്തിയിരുന്നു. അല്പസമയത്തിനു ശേഷം കാറും ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതായി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. അമിത വേഗതയിലായിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...

വിഴിഞ്ഞം തുറമുഖത്തെ സമ്പൂര്‍ണ ചരക്കുനീക്കത്തിന് ഇന്ന് തുടക്കം ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി ചരക്കുനീക്കത്തിന് ഇന്ന് തുടക്കം....

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...