അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാൻ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം. യാത്രയ്ക്ക് ഇളവ് ലഭിക്കാത്തതിനെ തുടർന്ന് സന്ദർശനം മാറ്റിവച്ചതായി അഫ്‌ഗാൻ അറിയിച്ചു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത കാബൂളിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ പ്രതിനിധി സംഘത്തിൻ്റെ സന്ദർശനമാകുമായിരുന്നു ഇത്. എല്ലാ മുൻനിര താലിബാൻ നേതാക്കൾക്കെതിരെയും യുഎൻ രക്ഷാ സമിതി ഉപരോധം ഏർപ്പെടുത്തിയിരുന്നു. വിദേശയാത്രകൾക്ക് ഇവർക്ക് ഇളവ് തേടേണ്ടതുണ്ട്.

എന്നാൽ മുത്തഖിയുടെ യാത്ര റദ്ദാക്കിയതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി പറഞ്ഞില്ല. അഫ്‌ഗാനിസ്ഥാനുമായി ദീർഘകാല ബന്ധമുണ്ടെന്നും അഫ്‌ഗാൻ ജനത്തിൻ്റെ അഭിലാഷങ്ങളും വികസന ആവശ്യങ്ങളും ഇന്ത്യ പിന്തുണക്കുന്നത് തുടരുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. മെയ് 15 ന് മുത്തഖിയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോൺ സംഭാഷണം നടത്തിയിരുന്നു. താലിബാൻ അധികാരത്തിൽ വന്ന ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സൗഹൃദ സംഭാഷണമായിരുന്നു ഇത്. താലിബാൻ അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിച്ചതിനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇവിടെ ജനാധിപത്യ ഭരണം സ്ഥാപിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേത്. ഒരു രാജ്യത്തിനെതിരെയും ഭീകര പ്രവർത്തനങ്ങൾക്ക് അഫ്‌ഗാനിസ്ഥാൻ കേന്ദ്രമാകരുതെന്നും ഇന്ത്യക്ക് നിർബന്ധമുണ്ട്. അതിനാൽ തന്നെ താലിബാനുമായി നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെയും തീർത്തും അകലം പാലിക്കാതെയുമാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...