അഫ്ഗാനില്‍ കോളറയ്‌ക്ക് സമാനമായ പകര്‍ച്ചവ്യാധി പടരുന്നു ; 15 മരണം

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: അഫ്ഗാനില്‍ കടുത്ത പകര്‍ച്ചവ്യാധി ബാധയെന്ന് റിപ്പോര്‍ട്ട്. കോളറയ്‌ക്ക് സമാനമായ പ്രത്യേക തരം അസുഖം മൂലം ഇതുവരെ 15 പേരാണ് മരണത്തിന് കീഴടങ്ങിയത്. 600 ലേറെ പേര്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അഫ്ഗാനിലെ ഖണ്ഡഹാര്‍, ഹെല്‍മാന്ത് പ്രവിശ്യകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്. ഖാണ്ഡഹാറില്‍ 100 പേര്‍ക്ക് രോഗം വന്നതായാണ് താലിബാന്‍ പൊതു ആരോഗ്യവിഭാഗം മന്ത്രി ഷറാഫത്ത് സമാന്‍ അറിയിച്ചത്. 15 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹെല്‍മാന്തിലാണ്. 400 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ചെറുഗ്രാമങ്ങളിലാണ് അസുഖം അതിവേഗം പടരുന്നത്. കടുത്ത ഭക്ഷ്യ-കുടിവെള്ള ക്ഷാമം നേരിടുന്ന അഫ്ഗാനില്‍ കുട്ടികളും സ്ത്രീകളുമാണ് രോഗബാധിതരാകുന്നത്. വയറിളക്കവും നിര്‍ത്താത്ത ഛര്‍ദ്ദിയും മൂലം നിര്‍ജ്ജലീകരണം വന്നാണ് ഭൂരിഭാഗം പേരും മരണപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...