പോലീസിനെ കണ്ട് പേടിച്ചു ; പിന്നാലെ പരിശോധന, ഒടുവിൽ യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

സുൽത്താൻബത്തേരി: പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാവിന്റെ കൈയിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടി. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പിൽ വീട്ടിൽ ഇമ്മാനുവൽ സിംസൺ രഞ്ജിത്ത് (22) ആണ് പിടിയിലായത്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ മുത്തങ്ങ ചെക്പോസ്റ്റിനു സമീപം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളിൽനിന്ന് 6.82 ഗ്രാം എം.ഡി.എം.എ.യും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തു. ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നുവരുകയായിരുന്ന ഇയാൾ പോലീസിനെ കണ്ട് പരിഭ്രമിച്ച് തിരിഞ്ഞുനടന്നു. ഇതിൽ സംശയംതോന്നിയ പോലീസ് പിറകെപ്പോയി പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. എസ്.ഐ. കെ.വി. ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസറായ അനസ്, സി.പി.ഒ.മാരായ ബി.എസ്. വരുൺ, ഫൗസിയ, സുരേന്ദ്രൻ, ഷെമിൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...