കൊച്ചി : ആഫ്രിക്കയിലെ സ്വര്‍ണഖനിയില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ്ക്ക് നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കൊപ്പം രാഷ്ട്രീയ ഉന്നതര്‍ക്കും ഖനിയില്‍ പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഒരു മാദ്ധ്യമമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്‍ഐഎയും കസ്റ്റംസും അറസ്റ്റുചെയ്യുകയും, പിന്നാലെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത പ്രതിയ്ക്കാണ് ഖനിയില്‍ നിക്ഷേപമുള്ളത്. കേസിലെ മറ്റ് പ്രതികളോടാണ് ഇയാള്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിഷയത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ സ്വര്‍ണ ഖനിയിലെ നിക്ഷേപത്തെക്കുറിച്ചൊന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. ജാമ്യം ലഭിച്ച ശേഷം പാസ്‌പോര്‍ട്ട് തിരികെ കിട്ടുകയും ചെയ്ത ശേഷവും ഇയാള്‍ വിദേശയാത്രകള്‍ നടത്തിയതായി സൂചനയുണ്ട്.