അഫ്‌സാനയെ മര്‍ദ്ദിച്ചെന്ന ആരോപണം കളവെന്ന് പോലീസ്, വീഡിയോ തെളിവ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നൗഷാദ് തിരോധാന കേസില്‍ അഫ്‌സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പോലീസ്. മര്‍ദ്ദിച്ചു എന്ന ആരോപണം കളവാണെന്ന് പോലീസ് പറയുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകള്‍ വ്യാജമാണെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ വകുപ്പ് തല അന്വേഷണത്തിനായി കൂടല്‍ പോലീസ് സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പോലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ ആരോപണം. പോലീസ് തന്നെ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്‌സാന ആരോപിച്ചിരുന്നു. കൂടല്‍ പോലീസിനും ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്‌സാന ഉന്നയിച്ചത്. ജയില്‍ മോചിതയായ ശേഷമാണ് പോലീസിനെതിരെ ആരോപണവുമായി അഫ്‌സാന രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...