21 ദിവസം പ്രായമുള്ള മകളെ നാല് ലക്ഷം രൂപയ്ക്ക് വിറ്റു ; അമ്മ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: മകളെ പണം വാങ്ങി വിറ്റ യുവതി അറസ്റ്റില്‍. പ്രതിയായ അമ്മ രൂപാലി മൊണ്ടല്‍ തന്റെ കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയിലെ നൊനഡംഗയിലെ റെയില്‍ കോളനിയില്‍ താമസിക്കുന്ന രൂപാലി ഒരു മാസം പോലും പ്രായമില്ലാത്ത മകള്‍ക്ക് പകരമായി പണം കൈപ്പറ്റിയതായി ആനന്ദപൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന്, പോലീസ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് തൃപ്തികരമായ മറുപടികള്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ യുവതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. കേസില്‍ രൂപ ദാസ്, സ്വപ്ന സര്‍ദാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രൂപാലിയുടെ അയല്‍വാസിയായ പ്രതിമ ഭുയിന്‍യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തപ്പോള്‍, അവര്‍ മിഡ്‌നാപൂരിലെ കല്യാണി ഗുഹ എന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ പര്‍ണശ്രീ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഗുഹയെ അറസ്റ്റ് ചെയ്യുകയും, കുഞ്ഞിനെ അവിടെ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...