നൗഷാദ് തിരോധാന കേസ് ; പോലീസ് നടപടികളില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ പോലീസ് നടപടികളില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവ്. ജില്ലാ അഡീഷണല്‍ എസ്പിയാണ് പോലീസ് നടപടികളെ കുറിച്ച് അന്വേഷിക്കുക. പോലീസ് മര്‍ദ്ദിച്ച് കൊലക്കുറ്റം ചുമത്താന്‍ ശ്രമിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാന ആരോപണം ഉന്നയിച്ചിരുന്നു. ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പോലീസ് തല്ലി പറയിപ്പിച്ചു എന്നാണ് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ ആരോപണം. പോലീസ് തന്നെ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നില്‍ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്‌സാന ആരോപിക്കുന്നു.

കൂടല്‍ പോലീസിനും ഡിവൈഎസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്‌സാന ഉന്നയിക്കുന്നത്. ശക്തമായ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഉടന്‍ പരാതി നല്‍കും. നൗഷാദ് തിരോധാന കേസില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാന്‍ഡില്‍ ആയിരുന്നു അഫ്‌സാന. ജയില്‍ മോചിതയായ ശേഷമാണ് പോലീസിനെതിരെ ആരോപണവുമായി അഫ്‌സാന രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...