നാഗാലാന്‍ഡില്‍ പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്കു കൂടി നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഗാലാന്‍ഡില്‍ സൈനികാധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്കു കൂടി നീട്ടി. സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഈ നിയമം പിന്‍വലിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നതിനിടയിലാണ് അഫ്‌സ്പ ആറ് മാസത്തേക്കുകൂടി നീട്ടിയത്. പ്രശ്‌നബാധിത പ്രദേശമെന്ന് നോട്ടിഫൈ ചെയ്ത മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. ഇത്തരം പ്രദേശങ്ങളില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി പ്രകാരമല്ലാതെ സൈനികരെ വിചാരണ ചെയ്യാനാവില്ല. നാഗാലാന്‍ഡിലെ മനുഷ്യാവകാശ സംഘടനകളും സംസ്ഥാന സര്‍ക്കാരും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഡിസംബര്‍ നാലിന് നാഗാലാന്‍ഡില്‍ സൈന്യം 13 സിവിലിയന്‍മാരെ വെടിവച്ചുകൊന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഖനിയില്‍ ജോലി കഴിഞ്ഞുവരികയായിരുന്ന തൊഴിലാളികളെയാണ് സൈന്യം കാരണം കൂടാതെ വെടിവച്ചുകൊന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 20 ന് അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസ്സാക്കി. അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതിനിടയിലാണ് അഫ്‌സ്പയുടെ കാലാവധി ആറ് മാസത്തേക്കുകൂടി നീട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...