സ്ത്രീധന പീഡനക്കേസില്‍ മുങ്ങി നടന്ന പ്രതിയെ 20 വര്‍ഷത്തിന് ശേഷം ഓമല്ലൂരില്‍ നിന്ന് കൈയ്യോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

പന്തളം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ശിക്ഷിക്കപെട്ട ശേഷം ഒളിവില്‍പ്പോയ പ്രതിയെ 20 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടില്‍ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിലെ വാടക വീട്ടില്‍ നിന്നും പിടിയിലായത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിക്കപെട്ടത്. 1993 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്ന ശേഷം രമണക്കുറുപ്പ് മുങ്ങിയത്. 1994 ല്‍ വാറണ്ടായി. വിവിധ പ്രദേശങ്ങളിലായില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഏറെ നാളായി ഓമല്ലൂരില്‍ വിവിധ കച്ചവടങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടെ രണ്ടാമതും വിവാഹം കഴിച്ചു. ഒരു മകളുമുണ്ട്. ഇയാള്‍ക്കെതിരെ കണ്‍വിക്റ്റഡ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം അന്വേഷണം വ്യാപകമാക്കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, എസ്.ഐ ജെ.നുജുമുദീന്‍, സി പി ഓ അന്‍വര്‍ഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...