വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് യുവതി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് യുവതി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച് കുത്തുന്നതായി വീഡിയോയിൽ കാണാം. ഇരുപത്തിരണ്ടുകാരിയായ മാൻസിയും ഇരുപത്തിയാറുകാരിയായ ജയയും രാംബാബു വെര്‍മയെന്നയാളുടെ ഭാര്യമാരാണ്. ഒക്‌ടോബർ 31ന് ദീപാവലി ദിനത്തിൽ മാൻസിയും ജയയും തമ്മിൽ ഒരു പ്രശ്‌നത്തെച്ചൊല്ലി തർക്കമുണ്ടായി. അത് വഴക്കിലും കത്തിക്കുത്തിലേക്കും എത്തുകയായിരുന്നു.

മാൻസി ജയയെ കത്തികൊണ്ട് 50-ലധികം തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന ജയയുടെ സമീപത്ത് മാൻസി നിൽക്കുന്നത് വീഡിയോയിലുണ്ട്. മാൻസി ജയയുടെ മുഖത്ത് ചവിട്ടുന്നതും കാണാം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയുടെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പോലീസ് സംഘം സ്ഥലത്തെത്തി മാൻസിയെ അറസ്റ്റ് ചെയ്തു. 2019 ലാണ് ജയയും രാംബാബു വെർമ്മയെ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ജയയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ 2021ൽ രാംബാബു മാൻസിയെ വിവാഹം കഴിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....