ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയമാകുന്നു ; ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശം, ജനങ്ങളുടെ ആശങ്ക വര്‍ദ്ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം ജലബോംബാണെന്നും ഡീകമ്മീഷന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുല്ലപ്പെരിയാര്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകുകയാണ്. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിറുത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹാരിസ് ബീരാന്‍ എം.പിയും രാജ്യസഭയില്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന വിവിധ സംഘടനകളും വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ സമരസമിതി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്മെന്റ് എന്നീ സംഘടനകളാണ് പുതിയ ഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഇവര്‍ക്ക് പിന്തുണയുമായുണ്ട്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് വീണ്ടും മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയാകുന്നത്. ഒപ്പം മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണനാ വിഷയമാക്കിയതും കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...