ലാൻഡിങ് ഗിയറുകൾക്ക് തകരാറുണ്ടെന്ന് സംശയം ; വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യാത്രക്കിടയിൽ ലാൻഡിങ് ഗിയറുകൾക്ക് തകരാറുണ്ടെന്ന പൈലറ്റിന്റെ സംശയത്തെ തുടർന്ന് വ്യോമസേനയുടെ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി. സുലൂരിലെ എയർബേസിൽ ബുധനാഴ്ച പുറപ്പെട്ട വ്യോമസേന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ഇറക്കിയത്. പറക്കലിനിടയിൽ ലാൻഡിങ് ഗിയറുകളിൽ നിന്ന് മതിയായ സിഗ്നലുകൾ പൈലറ്റിന് കോക്ക് പിറ്റിൽ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് വിമാനമിറക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും അടിയന്തരമായി ഇറക്കണമെന്നും കാണിച്ച് പൈലറ്റ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിവരം കൈമാറി.

ബുധനാഴ്ച വൈകിട്ട് 5.40 ഓടെയാണ് പൈലറ്റ് വിവരം കൈമാറിയത്. ഇതേ തുടർന്ന് എ.ടി.സി ഇക്കാര്യം വിമാനത്താവള അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനത്താവള അധികൃതരുടെയും വിമാനത്താവള സുരക്ഷാ സേനയുടെയും നേത്യത്വത്തിൽ അടിയന്തര സാഹചര്യം നേരിടാനുളള എല്ലാ തയ്യാറെടുപ്പുകളും റൺവേയിൽ സജ്ജമാക്കി. കമാൻഡോകൾ, വ്യോമസേനാ അധികൃതർ, വിമാനത്താവളത്തിലെയും ചാക്കയിലും നിന്നെത്തിയ അഗ്നിരക്ഷാസേനാ വാഹനങ്ങൾ, ഡോക്ടർമാർ, ആംബുലൻസ് അടക്കമുളള എല്ലാ സൗകര്യങ്ങളുമാണ് സജ്ജമാക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...