അൻസിബ ഹസന് പിന്നാലെ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണവുമായി നടി നീന കുറുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താര സംഘടനയായ അമ്മയിൽ തർക്കം മുറുകുന്നു. അൻസിബ ഹസന് പിന്നാലെ ടിനി ടോമിനെതിരെ ​ഗുരുതര ആരോപണവുമായി നടി നീന കുറുപ്പ് രം​ഗത്തെത്തി. അൻസിബ ടിനി ടോമിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീന കുറുപ്പ് ശരിവച്ചു. നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് നീനാ കുറുപ്പിന്റെ തുറന്നുപറച്ചിൽ. അൻസിബ പരാതി നൽകുന്നതിന് മുമ്പ് തന്നെ നീന കുറുപ്പ് പരാതി നൽകിയിരുന്നതായാണ് വിവരം. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതിയെന്നും അൻസിബ കള്ളം പറയില്ലെന്നും നീന കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി ടോം തന്നെ അപമാനിച്ചുവെന്നാണ് നീന പരാതിയിൽ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. അതേസമയം അൻസിബയും ടിനി ടോമിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയെന്നും വർ​ഗീയ പരാമർശം നടത്തിയെന്നും അൻസിബ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ടിനി ടോം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...