പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ വീടിന് മുന്നിൽ വെച്ച് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയുടെ വീടിന് മുന്നിൽ വെച്ച് ജലാറ്റിൻ സ്റ്റിക്ക് സ്വയം പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കർണാടക മണ്ഡ്യയിലെ കലെനഹള്ളി എന്ന ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. മണ്ഡ്യ സ്വദേശി രാമചന്ദ്ര (21) ആണ് മരിച്ചത്. കഴിഞ്ഞ വർഷം രാമചന്ദ്ര പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ഇവരെ പോലീസ് പിടികൂടുകയും രാമചന്ദ്രയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തുകയും ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാരും രാമചന്ദ്രയുടെ വീട്ടുകാരും പിന്നീട് കേസ് ഒത്തുതീർപ്പാക്കി. വീണ്ടും പെൺകുട്ടിയോട് സംസാരിക്കാൻ തുടങ്ങിയ രാമചന്ദ്ര ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇത് നിരസിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ട് പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ കഴിയാത്തതിലുള്ള മനോവിഷമത്തിൽ ഇയാള്‍ ഇന്നലെ രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിന് മുന്നിലെത്തിയ യുവാവ് ജലാറ്റിൻ സ്റ്റിക്ക് കയ്യിലെടുക്കുകയായിരുന്നു. ജലാറ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ചതോടെ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...