ആലപ്പുഴ : യുവാവിന്റെ തലക്കടിച്ചശേഷം കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ മണിക്കുറുകൾക്കകം ആലുവയിൽ നിന്ന് പോലീസ് പിടികൂടി. ആലപ്പുഴ മുല്ലാത്ത് വാർഡിൽ തിരുവമ്പാടി അൽഫിയ മൻസിലിൽ ഷാഹിദ് (22), പഴവീട് വാർഡിൽ മാങ്കാംകുളങ്ങര വീട്ടിൽ അമൽകുമാർ (21), മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ഫിർദൗസ് മൻസിലിൽ ആലി ഇമ്രാൻ (21), വെള്ളക്കിണർ വാർഡിൽ ഉമ്മാപറമ്പിൽ വീട്ടിൽ ഷാജഹാൻ (22), ആലിശ്ശേരി വാർഡിൽ പൂപ്പറമ്പ് വീട്ടിൽ ജുനൈദ് റഷീദ് (21) എന്നിവരെയാണ് ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത്. കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വലിയമരം വാർഡിൽ എച്ച്.ബി പാടം ബിലാൽ (20), വെള്ളക്കിണർ വാർഡിൽ ഏഴുതയ്യിൽ ചിറ വീട്ടിൽ ഇജാസ് (19) എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം നടന്നത്. ഇജാസും, ബിലാലും യാത്രചെയ്ത ഇരുചക്ര വാഹനത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടാൻ വന്നതിനെ തുടർന്ന് ബിലാൽ അസഭ്യം വിളിച്ചെന്ന തർക്കത്തിലാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിൽ തലക്ക് പരിക്കേറ്റ ബിലാലിനെ ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. സംഭവശേഷം കാറിൽ നാട് വിടാൻ ശ്രമിച്ച പ്രതികളെ സൈബർസെൽ സഹായത്തോടെ വാഹനം പിന്തുടർന്ന് ആലുവയിൽവെച്ച് പിടികൂടുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























