തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും

For full experience, Download our mobile application:
Get it on Google Play

മിഡാലം: ബീച്ചിൽ ജീപ്പുമായി യുവാക്കളുടെ സാഹസികത. തിരയിൽ കുടുങ്ങി യുവാക്കളും ജീപ്പും. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള മിഡാലം ബീച്ചിലാണ് യുവാക്കൾ സാഹസികത അപകടത്തിലേക്ക് എത്തിച്ചത്. തിരമാലകൾ വാഹനത്തെ കടലിലേക്ക് വലിച്ചിഴച്ചു. മദ്യപിച്ചായിരുന്നു യുവാക്കളുടെ അതിസാഹസികതയെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. തിരമാലകൾ വരുന്ന കടലിന് വളരെ അടുത്തുള്ള മേഖലയിലേക്ക് യുവാക്കൾ ആഡംബര ജീപ്പ് കൊണ്ടുപോയി അതിവേഗത്തിൽ ഓടിച്ചു കൊണ്ടു പോവുകയായിരുന്നു. ജീപ്പിന്റെ ചക്രങ്ങൾ പെട്ടെന്ന് ബീച്ച് മണലിൽ ആഴത്തിൽ കുടുങ്ങുകയായിരുന്നു. യുവാക്കൾ വാഹനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിന്നാലെ തുടർച്ചയായ തിരമാലകൾ ആഡംബര ജീപ്പിനെ കടലിലേക്ക് വലിച്ചിഴയ്ക്കാൻ തുടങ്ങുകയായിരുന്നു. ഭാഗ്യവശാൽ വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ തിരമാലകളിൽ അകപ്പെടാതെ രക്ഷപ്പെടുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ തദ്ദേശീയ മത്സ്യത്തൊഴിലാളികളും പൊതുജനങ്ങളും നീണ്ട പരിശ്രമത്തിന് ശേഷമാണ് കടലിൽ മുങ്ങിക്കൊണ്ടിരുന്ന ആഡംബര ജീപ്പിനെ കയറുകൾ കെട്ടി സുരക്ഷിതമായി കരയിലേക്ക് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇത്തരം അപകടകരമായ തീരപ്രദേശങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും സാഹസികതയിൽ ഏർപ്പെടരുതെന്ന് കോസ്റ്റ് ഗാർഡും പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...