കോവിഡാനന്തര രോഗങ്ങള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഒരുക്കി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി

For full experience, Download our mobile application:
Get it on Google Play

റാന്നി : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള കിടത്തി ചികിത്സാ പദ്ധതി തുടങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കോവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നത്.

കോവിഡ് രോഗമുക്തരായവര്‍ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാനുളള സൗജന്യ ആയുര്‍വേദ ചികിത്സാ പദ്ധതിയാണ് പുനര്‍ജനി. ശാരീരികവും മാനസികവുമായ ആരോഗ്യം വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ ശരീരത്തിലെ സ്വാഭാവിക പ്രതിരോധം വീണ്ടെടുക്കാനുള്ള മരുന്നുകളും രസായന ചികിത്സയും ജീവിതശൈലി ക്രമീകരണങ്ങളും യോഗയും ഉള്‍പ്പെടും. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും പുനര്‍ജനി പദ്ധതി പ്രകാരം സേവനം ലഭ്യമാണ്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ഭാരതീയചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. ശ്രീകുമാര്‍, ഡോ. എം. മനോജ്,
ഡോ.പി.എസ്. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...