ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതല്‍ ഡിസിസികള്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇലന്തൂര്‍, പന്തളം, മല്ലപ്പള്ളി, കോന്നി, റാന്നി, കോയിപ്രം, അടൂര്‍ എന്നിവിടങ്ങളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലാ ഭരണകേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത്, ഹെല്‍ത്ത് വിഭാഗം, ജില്ലാ ലേബര്‍ വിഭാഗം എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഈ സെന്ററുകളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. അതത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളിലേക്കു ഭക്ഷണം ഉള്‍പ്പെടെ ജനകീയ ഭക്ഷണശാലകളാണു നല്‍കുക.

ഇലന്തൂര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഡൊമിസിലറി കെയര്‍ സെന്ററുകള്‍ നാളെ (ജൂണ്‍ 10 വ്യാഴം) പ്രവര്‍ത്തനം ആരംഭിക്കും. ഇലന്തൂരില്‍ 40 പേര്‍ക്കുള്ള കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഡൊമിസിലറി കെയര്‍ സെന്ററില്‍ 23 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. പുളിക്കീഴ്, റാന്നി എന്നിവിടങ്ങളില്‍ ജൂണ്‍ 11 വെള്ളിയാഴ്ച ഡൊമിസിലറി കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഇലന്തൂര്‍ സെന്റ് തോമസ് കോളജ് വനിതാ ഹോസ്റ്റല്‍, പന്തളം കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റാന്നി വടശേരിക്കര മാര്‍ത്തോമാ ബി.എഡ് കോളജ്, കോയിപ്പുറം ഇരവിപേരൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഡൊമിസിലറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടൂര്‍ ഡൊമിസിലറി കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനവും സെന്റര്‍ ലഭ്യമാകുന്ന മുറയ്ക്ക് വേഗത്തില്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇതര സംസ്ഥാന തൊഴിലാളികളില്‍ 118 പേരാണു നിലവില്‍ കോവിഡ് ബാധിതരായി ജില്ലയില്‍ ചികിത്സയിലുള്ളത്. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കായി 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഡി.സി, ജില്ലാ ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....