പെരുനാട്ടിൽ 600 ലിറ്റര്‍ കോടശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട്ടിൽ വൻ കോടശേഖരം പിടികൂടി. ലോക് ഡൗൺ കാലത്ത് വിപണനത്തിനായി ചാരായം ഉത്പാദിപ്പിക്കുവാൻ കരുതിയിരുന്നു വൻ കോടശേഖരമാണ് എക്സൈസ് കണ്ടെത്തി നശിപ്പിച്ചത്.
പെരുനാട് എ.വി.ടി എസ്റ്റേറ്റിലെ നോർത്ത് ഡിവിഷനിൽ കക്കാട്ടാറിന്റെ തീരത്ത് ആറ്റുപുറമ്പോക്കിൽ വലിയ ടാങ്കുകളിലും കന്നാസുകളിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു കോട. അറുനൂറിലധികം ലിറ്റർ കോടയാണ് കണ്ടെത്തിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ തെരച്ചിൽ നടത്തി കോട കണ്ടെടുത്ത് കേസാക്കിയത്. പ്രതികളെപ്പറ്റി അന്വേഷണം നടത്തിവരുന്നതായി സി.ഐ.അറിയിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ അലക്‌സാണ്ടർ. പി.ജേക്കബ് , കെ. രഘുകുമാർ , സിവിൽ എക്സൈസ് ഓഫീസർ വി. ശിഖിൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...