Thursday, May 2, 2024 10:23 pm

നാല് പതിറ്റാണ്ടുകൾക്ക് ശേഷം അവരെത്തി ഗുരുവിന്‍റെ അടുത്തേക്ക്

For full experience, Download our mobile application:
Get it on Google Play

കോടുകുളഞ്ഞി : പുതു തലമുറയ്ക്ക് ഗുരു – ശിഷ്യ ബന്ധത്തിന്‍റെ മഹത്വമറിയിച്ച് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുവിനെ തേടി ശിഷ്യഗണങ്ങളെത്തി. തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ അധ്യാപകനെ തേടിയെത്തിയത്. ഹൈസ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥി മെഗാ സംഗമം മെയ് 19ന് നടക്കുകയാണ്. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗുരു വന്ദനം ചടങ്ങിലേക്ക് ക്ഷണിക്കുവാനാണ് പൂർവ്വവിദ്യാർത്ഥി സംഘടന ഭാരവാഹികളായ ബെറ്റി ജോസഫ്, സജി ഏബ്രഹാം, ഡോ.ജോൺസൺ വി.ഇടിക്കുള, ജിബി ഈപ്പൻ എന്നിവർ കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി കുരുവിളയുടെ ഭവനത്തിലെത്തിയത്. 1986- ൽ ഇവർ സ്കൂൾ പഠനം പൂർത്തിയാക്കി വിവിധ മേഖലകളിലേക്ക് പോയതു മൂലം നാല്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് വീണ്ടും ഗുരുവിനെ കാണുന്നത്.

30 മിനിറ്റോളം പഴയകാല ഓർമ്മകൾ പങ്കുവെച്ച് ജീവിതത്തിൽ ഒരിക്കലും പ്രതിക്ഷിക്കാത്ത അനുഭവം സമ്മാനിച്ച ശിഷ്യഗണങ്ങളെ പ്രാർത്ഥിച്ച് അനുഗ്രഹിച്ചാണ് ഗുരു ശ്രേഷ്ഠനായ കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി കുരുവിള യാത്രയാക്കിയത്. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ബെറ്റി ജോസഫ് ഗുരുവിനെ ഷാൾ അണിയിച്ച് ആദരിച്ചു. ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പൂർവ്വ അധ്യാപകരെ ക്ഷണിച്ച് ഗുരു വന്ദനം നടത്തുവാൻ തീരുമാനിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി

0
മൂന്നാർ : കണ്ണിനും മനസ്സിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി....

ക്ലാസുകൾ ഉണ്ടാകില്ല, സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി മെയ് ആറ്...

0
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ...

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

0
തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ...

പാലക്കാട് വീണ്ടും ഉയർന്ന താപനില ; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

0
പാലക്കാട് : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും...